സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു

post

കൊല്ലം:  ക്വിറ്റ് ഇന്ത്യാ വാര്‍ഷിക ദിനമായ ഇന്നലെ സ്വാതന്ത്ര്യ സമര സേനാനി ഉളിയകോവില്‍ മിനി ഭവനില്‍ വി.ഭാസ്‌കരനെ ആദരിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ വസതിയിലെത്തി അംഗവസ്ത്രവും ഷാളും നല്‍കിയാണ് ആദരിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് യോഗത്തില്‍ വി. ഭാസ്‌കരന്‍ പങ്കെടുത്തിരുന്നു. തിരുവിതാംകൂര്‍ ദിവാനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്ത് 1945 ല്‍ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയെ ആദരിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തഹസീല്‍ദാര്‍ എസ്. ശശിധരന്‍ പിള്ള, കളക്ടേറ്റ് ജൂനിയര്‍ സൂപ്രണ്ട് കെ.പി. ഗിരിനാഥ് , വില്ലേജ് ഓഫീസര്‍മാരായ ശ്രീകുമാര്‍ , ബിജു എന്നിവരും , സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.