ജില്ലയില്‍ ഇതുവരെ 209 ക്യാമ്പുകൾ

post

കോട്ടയം: ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന കോട്ടയം ജില്ലയില്‍ ഇന്ന് വൈകുന്നേരം എട്ടു വരെ 1747 കുടുംബങ്ങളിലെ 5311 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ജില്ലയില്‍ ഇതുവരെ 209 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.  എല്ലാ നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. പ്രാഥമിക കണക്കുകള്‍ പ്രകാരം 1200.68 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. 30.71 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കന്നുകാലികള്‍ക്കു മാത്രമായി ജില്ലയില്‍ പത്തു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരിച്ചു. ഇവര്‍ക്കു പുറമെ ശനിയാഴ്ച്ച രാത്രി മണര്‍കാടിനു സമീപം കാറിനൊപ്പം വെള്ളത്തില്‍ വീണ അങ്കമാലി സ്വദേശി ജസ്റ്റിന്‍ ജോയിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നീട്ടിയിട്ടുണ്ട്.