ജില്ലയില്‍ റെഡ് അലര്‍ട്ട്

post

ആലപ്പുഴ: പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുള്ളതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ റെഡ് അലര്‍ട്ട്.  പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ , മാവേലിക്കര, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളുടെ പരിധിയിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.