ജില്ലയില്‍ 154 ക്യാമ്പുകള്‍

post

കോട്ടയം: ജില്ലയില്‍ ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 154 ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ റിലീഫ് ക്യാമ്പിന് പുറമേ 60 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കുമായി പ്രത്യേകം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ ക്യാമ്പുകളിലായി 1,279 കുടുംബങ്ങൡ നിന്നുള്ള 3,986 പേരാണ് കഴിയുന്നത്. 1,693 പുരുഷന്മാരും 1,678 സ്ത്രീകളും 620 കുട്ടികളും ക്യാമ്പുകളിലുണ്ട്. 60 വയസിനുമേല്‍ പ്രായമുള്ള 497 പേരും ക്യാമ്പിലുണ്ട്. ക്വറന്റൈനില്‍ കഴിയുന്ന ഒന്‍പതുപേരെ പ്രത്യേകം ക്യാമ്പില്‍ പാര്‍പ്പിച്ചിട്ടുണ്ട്.