അരുവിക്കര ഡാം ഷട്ടർ 250 സെന്റീമീറ്റര്‍ ഉയർത്തി

post

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടർ 250 സെന്റീമീറ്റര്‍ ഉയർത്തി. ഡാമിന്റെ ഒന്നാമത്തെ ഷട്ടർ തുറന്നിട്ടില്ല. രണ്ടാമത്തെ ഷട്ടർ 50 സെന്റീമീറ്ററും  മൂന്ന്, നാല് ഷട്ടറുകൾ100 സെന്റീമീറ്റര്‍ വീതവും ഉയർത്തിയിട്ടുണ്ട്. (മൊത്തം 250 cm)  46.38 മീറ്ററാണ് നിലവിലെ ജലനിരപ്പ്.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നദിയിൽ നീരൊഴുക്ക് വർധിച്ചതിനാൽ ആരും നദിയിൽ ഇറങ്ങാൻ പാടില്ല എന്നും കളക്ടർ അറിയിച്ചു.