മുല്ലപ്പെരിയാറില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി; 2000 ഓളം പേരെ മാറ്റുന്നതിനുള്ള സൗകര്യം സജ്ജമാക്കി

post

ഇടുക്കി: മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഇന്ന് രാവിലെ 9 മണിക്ക് 135.4 അടിയിലെത്തിയിട്ടുണ്ട്. 136  അടിയിലെത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കുമെന്നണറിയുന്നത്. എന്നാല്‍ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക് കുറവാണ്. പ്രളയ ഭീഷണി നിലനില്‍ക്കുന്ന വില്ലേജുകളായ മഞ്ചുമല, പെരിയാര്‍, ഉപ്പുതറ, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്ന് 2000 ഓളം മാറ്റുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.  പ്രളയ ഭീഷണിയുള്ള എല്ലാ പ്രദേശങ്ങളിലും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും പ്രളയ ഭീഷണിയുള്ളവരുടെ വീടുകളിലെത്തി മാറുന്നതിനു തയ്യാറെടുപ്പു നടത്താന്‍ അറിയിച്ചിട്ടുണ്ട്.