കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ്

post

കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദശത്തുനിന്ന് വന്നവരാണ്. 59 പേര്‍ രോഗമുക്തരായി. നിലവില്‍ 406 പേര്‍ ചികിത്സയിലുണ്ട്.

ഇതുവരെ ആകെ 1514 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. 1105 പേര്‍ രോഗമുക്തരായി. പുതിയതായി 593 സാമ്പിള്‍ പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 544 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 176 പേരും വിദേശത്തുനിന്നുവന്ന 49 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 35 പേരും ഉള്‍പ്പെടെ 260 പേര്‍ക്കു കൂടി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഇപ്പോള്‍ ആകെ 9590 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.