കാലവര്‍ഷക്കെടുതി: പി.ആര്‍.ഡി.യുടെ പ്രത്യേക സെല്‍

post

തിരുവനന്തപുരം: കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുള്ള അറിയിപ്പുകളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെയും നേരിട്ടും ലഭ്യമാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സെല്‍ രൂപീകരിച്ചു. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ ഡയറക്ടറേറ്റിലും ദുരന്ത നിവാരണ അതോറിറ്റിയിലുമായാണ് സെല്ലിന്റെ പ്രവര്‍ത്തനം. അടിയന്തര അറിയിപ്പുകളും വിവരങ്ങളും ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് അവിടെ നിന്നും ജില്ലകളിലെ വിവരങ്ങള്‍ ക്രോഡീകരിച്ച് ഡയറക്ടറേറ്റിലെ സെല്ലില്‍നിന്നും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ഡയറക്ടര്‍ യു. വി. ജോസ് അറിയിച്ചു.