ഒല്ലൂര്‍ കൃഷിസമൃദ്ധി പദ്ധതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

post

തൃശൂര്‍ : ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പരിപാടിയായ ഒല്ലൂര്‍ കൃഷി സമൃദ്ധി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍ നിര്‍വ്വഹിച്ചു. ഒല്ലൂര്‍ പടവരാട് റോയ് കാക്കശ്ശേരിയുടെ രണ്ടര ഏക്കര്‍ കൃഷിയിടത്തിലാണ് വിളവെടുപ്പ് മഹോത്സവം നടത്തിയത്. പാവല്‍, പടവലം, ചുരക്ക, വെണ്ട, കുമ്പളം, പപ്പായ, വഴുതന തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.