ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ് രൂപീകരിച്ചു

post

എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ് (DPM SU) രൂപീകരിച്ചു. കോവിഡ് ആശുപത്രി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററുകൾ, ആംബുലൻസുകളുടെ ക്രമീകരണം തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായാണ് യൂണിറ്റ് രൂപീകരിക്കുന്നത്.

സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ അഡീഷണൽ ഡി എം ഒ ഡോ.വിവേക് കുമാർ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ആർദ്രം അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ്, ഐഎംഎ പ്രതിനിധി ഡോ. ജുനൈദ് റഹ്മാൻ, ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.ആർ. ഹേമ, ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. യാനിക്ക് പുതുശേരി എന്നിവരാണ് യൂണിറ്റിലുള്ളത്. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്കനുസരിച്ചാകും യൂണിറ്റിന്റെ പ്രവർത്തനം.