നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം ആര്‍ദ്രം ജനകീയറാലിക്ക് വന്‍ പങ്കാളിത്തം

post

കൊല്ലം : ബീച്ച് ഗെയിംസിന്റെ ഭാഗമായി ആരോഗ്യസുരക്ഷ ലക്ഷ്യമാക്കി ജനകീയ കൂട്ടായ്മ രംഗത്ത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന ഓര്‍മപ്പെടുത്തലുമായാണ് ജനകീയ റാലി നടത്തിയത്. മൂതാക്കര പള്ളിക്ക് മുന്നില്‍ നിന്നായിരുന്നു തുടക്കം. ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. മണികണ്ഠന്‍ ഫഌഗ് ഓഫ് ചെയ്തു. കൊല്ലം ബീച്ചില്‍ സമാപിച്ച റാലിക്ക് ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. ആര്‍. സന്ധ്യ, ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി, ഡോ. ടിമ്മി, മാസ് മീഡിയ ഓഫീസര്‍ ഗീതാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ശ്രീകുമാര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍മാരായ ഹുസൈബ ബീവി, ഷാജിലാല്‍, രാജു തോമസ്, നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.