ഹോര്‍മോണ്‍ പരിശോധനകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യം : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം : ഹോര്‍മോണ്‍ സംബന്ധമായ പരിശോധനകള്‍ സര്‍ക്കാര്‍ നിരക്കില്‍ സാധാരണക്കാരായ രോഗികള്‍ക്ക് പ്രാപ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ സ്ഥാപിച്ച ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തൈറോയിഡ് പരിശോധനകള്‍, കാന്‍സര്‍ മാര്‍ക്കേഴ്സ്(സി എ-125, പി എസ് എ) തുടങ്ങിയ പരിശോധനകളും ലഭിക്കും. ബി പി എല്‍, കാന്‍സര്‍, വൃക്ക, എച്ച് ഐ വി, ടി ബി രോഗികള്‍ക്ക് പരിശോധന സൗജന്യമാണ്.

നിലവില്‍ കോവിഡ് ട്രൂനാറ്റ് ടെസ്റ്റ്, പകര്‍ച്ചവ്യാധി സംബന്ധമായ എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്ത രോഗങ്ങള്‍, ബയോകെമസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി തുടങ്ങിയ ടെസ്റ്റുകളും ഇവിടെ നടത്തുന്നുണ്ട്.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, പബ്ലിക് ഹെല്‍ത്ത് ലാബ് മെഡിക്കല്‍ ഓഫീസര്‍ ഡോ പി സിജി തോമസ് എന്നിവര്‍ പങ്കെടുത്തു.