കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

post

കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് ഐ എസ് ഒ 9001-2015 അംഗീകാരം നേടി. ഓഫീസ് സംവിധാനത്തിന് കാലാനുസൃതവും ഗുണപ്രദവുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി  സദ്ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ ഗുണ നിലവാരം ഉയര്‍ത്തുന്നതിനായി ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് പ്രൊജക്റ്റ് ഏറ്റെടുത്തത്. കിലയുടെ  സഹകരണത്തോടു കൂടിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതോടെ ജില്ലാ പഞ്ചായത്തിന്റെ ഭരണനേട്ടങ്ങളില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.