കോവിഡ് മെഗാ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്ത്

post

ഇടുക്കി: രാജാക്കാട് ഗ്രാമത്തെ  കൊവിഡ് മുക്തമാക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു. രാജാക്കാട് എസ്എന്‍ഡിപി ഹാളിലാണ് ടെസ്റ്റിംഗ് സെന്റര്‍ സജ്ജീകരിച്ചത്. ടൗണിലെ വ്യാപാരികള്‍, വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി 155 പേര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി. ആന്റിജന്‍ പരിശോധനയില്‍ രോഗലക്ഷണം ഉള്ളവരെ പി.സി.ആര്‍. ടെസ്റ്റിന് വിധേയരാക്കും. കോവിഡ് മെഗാ പരിശോധന ക്യാമ്പിന് പുറമേ രോഗലക്ഷണമുള്ളവര്‍ക്ക് വേണ്ടി രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്വാബ് പരിശോധനയും നടക്കുന്നുണ്ട്. 

ഉറവിടമറിയാത്ത കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണായിരുന്നു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് രോഗലക്ഷണം ഉള്ളവര്‍ക്കും സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവര്‍ക്കുമായി റാപ്പിഡ് പരിശോധനയും നടത്തിയിരുന്നു.