47 പരിശോധനാ ഫലങ്ങള്‍ കൂടി പോസിറ്റീവ്

post

38 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ
കോട്ടയം: ജില്ലയില്‍ ഇന്നലെ ലഭിച്ച 861 സാമ്പിള്‍ പരിശോധന ഫലങ്ങളില്‍ 47 എണ്ണം പോസിറ്റീവായി. ഇതില്‍ 38 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടറും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ 57 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 1241 പേര്‍ക്ക് രോഗം ബാധിച്ചു. 683 പേര്‍ രോഗമുക്തി നേടി.
ഇന്ന് ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ആകെ 9385 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇതുവരെ 31834 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 836 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.