തൊഴിലവസരങ്ങളുമായി സ്‌പെക്ട്രം ജോബ് ഫെയര്‍

post

തിരുവനന്തപുരം:  കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഏഴായിരത്തിലധികം പേര്‍ക്ക് തൊഴില്‍ കണ്ടെത്തിക്കൊടുത്ത സ്‌പെക്ട്രം 2020 ജോബ്‌ഫെയര്‍ 2020 ജനുവരി 6 മുതല്‍ 11 വരെ. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമുള്ള നോഡല്‍ ഐ.ടി.ഐ കളില്‍ വെച്ചാണ് സ്‌പെക്ട്രം ജോബ് ഫെയര്‍ സംഘടിപ്പിക്കുക.  

സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി എന്‍.ടി.സി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ തികച്ചും സൗജ്യന്യമാണ്. ഓരോ ജില്ലകളിലും നിരവധി സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങള്‍ ജോബ്‌ഫെയറില്‍ പങ്കാളികളാകും. പങ്കെടുക്കാന്‍ താല്പര്യമുള്ളവരും, തൊഴില്‍ദാതാക്കളും www.spetcrumjobs.org എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുക. ജോബ്‌ഫെയര്‍ നടക്കുന്ന ദിവസങ്ങളില്‍ അതത് ഐ.ടി.ഐ കളില്‍ നേരിട്ട് എത്തുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം