ലൈഫ് 2020: വെബ് സൈറ്റ് പ്രവര്‍ത്തനക്ഷമമായി

post

ഇന്നു മുതല്‍ വീടിന് അപേക്ഷിക്കാം

ആലപ്പുഴ: സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ ലൈഫിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇന്നു മുതല്‍ (ഓഗസ്റ്റ് ഒന്ന്) ആരംഭിക്കും. വെബ്‌സൈറ്റ് വിലാസം: www.life2020.kerala.gov.in ആണ്.

വ്യക്തികള്‍ക്കും ,അക്ഷയ, സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ നമ്പറില്‍ user create ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.സെക്രട്ടറിയുടെയും പഞ്ചായത്തിലെയും സുലേഖ ഐ.ഡി. ഉപയോഗിച്ച് ഹെല്‍പ് ഡസ്‌ക് ക്രീയേറ്റ് ചെയ്യാനും അപേക്ഷ അയയ്ക്കാനും കഴിയും.

അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വെബ് സൈറ്റിന്റെ ഹോം പേജില്‍ കാണാം.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ 

1 . അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് അര്‍ഹതയുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക.

2. ആവശ്യമായ രേഖകള്‍ സൈറ്റിന്റെ ഹോം പേജില്‍ പറയുന്നുണ്ട്. അത്  സംഘടിപ്പിച്ച ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക .

3. അര്‍ഹതയില്ലാത്ത അപേക്ഷകള്‍ പരിശോധനാ സമയത്ത് നിരസിക്കും എന്നിരിക്കെ അര്‍ഹതയില്ലാത്തവരുടെ അപേക്ഷ അയയ്ക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.

കണ്ടൈയിന്‍മെന്റ്/ ക്ലസ്റ്റര്‍ മേഖല തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും ഉള്ള ബുദ്ധിമുട്ട് പരിഗണിച്ച് ആ മേഖലകളില്‍ 14 ന് ശേഷവും കുറച്ചു കൂടി സമയം ലഭിച്ചേക്കും.അതു കൊണ്ട് ആശങ്ക വേണ്ടെന്നും ലൈഫ് മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ അറിയിച്ചു. .