ജില്ലയില്‍ 3 പേര്‍ക്കു കോവിഡ്

post

17 പേര്‍ക്ക് രോഗമുക്തി

രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് : ജില്ലയില്‍ ഇന്നലെ (30.07.20) 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. രണ്ട് പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. വാളാട് സ്വദേശികളായ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.

 ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി. ഇതില്‍ 295 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 204 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 196 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

രോഗമുക്തി നേടിയവര്‍ (17)

പടിഞ്ഞാറത്തറ സ്വദേശികള്‍ (56,27,29 വയസുകാര്‍), തൃശ്ശിലേരി സ്വദേശിനി(40), മുളളന്‍കൊല്ലി (51), വെളളമുണ്ട (33), തൊണ്ടര്‍നാട് സ്വദേശികള്‍ (24,29), മേപ്പാടി സ്വദേശികള്‍ (34,31 ), ചീരാല്‍ (27), പുല്‍പ്പള്ളി (32),കുഞ്ഞോം (21), അമ്പലവയല്‍ (28),മാനന്തവാടി (65), പനമരം(30), കല്‍പ്പറ്റ സ്വദേശി(37) എന്നിവരാണ് വെള്ളിയാഴ്ച്ച രോഗമുക്തരായത്.

173 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (30.07.2020) പുതുതായി നിരീക്ഷണത്തിലായത് 173 പേരാണ്. 158 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2596 പേര്‍. ഇന്നലെ വന്ന 65 പേര്‍ ഉള്‍പ്പെടെ 285 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 758 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 18792 സാമ്പിളുകളില്‍ 17694 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 17027 നെഗറ്റീവും 500 പോസിറ്റീവുമാണ്.