രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്

post

തിരുവനന്തപുരം:  എം.പി. വീരേന്ദ്രകുമാര്‍ എം.പിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യസഭയിലുണ്ടായ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  ആഗസ്റ്റ് 24 നാണ് വേട്ടെടുപ്പ്.

ആഗസ്റ്റ് ആറിന് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കും. ആഗസ്റ്റ് 13 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 14 നാണ് സൂക്ഷ്മപരിശോധന. 17 വരെ പത്രിക പിന്‍വലിക്കാം. 24 ന് രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് സമയം. അഞ്ചുമണിക്ക് വോട്ടെണ്ണല്‍ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.