മഴ; മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

post

കോട്ടയം: പ്രകൃതിക്ഷോഭ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അപകടസാധ്യതയുള്ള മേഖലകളിലുള്ള 9 കുടുംബങ്ങളിലെ 27 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ 14 പേരും അയര്‍കുന്നം പുന്നത്തുറ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ രണ്ടു കുടുംബങ്ങളിലെ അഞ്ചു പേരും വാകത്താനം തൃക്കോം ഗവണ്‍മെന്റ്  എല്‍.പി.സ്കൂളില്‍ മൂന്നു കുടുംബങ്ങളിലെ എട്ടു പേരുമാണുള്ളത്.

വിജയപുരം പഞ്ചായത്തില്‍ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.

ജനങ്ങള്‍ വീടു വിട്ടിറങ്ങാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ കിടപ്പു രോഗികളെ കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി തുടങ്ങി. 

റവന്യു, ഫയര്‍ ഫോഴ്‌സ്, പോലീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്യങിയവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.