വെളിയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

post

കൊല്ലം : 105 കിടക്കകളോടെ  വെളിയത്ത് കോവിഡ്  പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വെളിയം ഗ്രാമപഞ്ചായത്തിന്റെയും വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും  നേതൃത്വത്തില്‍ ഓടനാവട്ടം എ കെ എസ്  ഓഡിറ്റോറിയമാണ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. പി അയിഷാപോറ്റി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ അധ്യക്ഷയായി.

ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എല്‍  ബാലഗോപാല്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ  കെ പവിഴവല്ലി, ആര്‍ മനോഹരന്‍, ലതരാജന്‍,  ജനപ്രതിനിധികളായ ഓടനാവട്ടം വിജയപ്രകാശ്,  ജെ അനുരൂപ്,  എം എസ് പീറ്റര്‍, രാജു മേക്കോണം,  രജനി രാജീവ്, കെ രമണി, ബെന്‍സി കുഞ്ഞച്ചന്‍, വസന്താകുമാരി,  കൊട്ടാരക്കര തഹസില്‍ദാര്‍ നിര്‍മ്മല്‍ കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ  ദിവ്യ ശശി, അഡ്വ ബി സനല്‍കുമാര്‍, ആര്‍ പ്രേമചന്ദ്രന്‍,  പഞ്ചായത്ത് സെക്രട്ടറി സലില്‍ എവുജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.