മികച്ച രീതിയില്‍ കോവിഡ് റിപ്പോര്‍ട്ടിംഗ്: കേരളത്തിന് രണ്ടാംസ്ഥാനം

post

തിരുവനന്തപുരം :അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്റ് മാത്തമാറ്റിക്കല്‍ എഞ്ചിനീയറിങ് നടത്തിയ പഠനത്തില്‍ കോവിഡ്-19 റിപ്പോര്‍ട്ടിങ് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളത്തിന് രണ്ടാം സ്ഥാനം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാലു പ്രധാന സവിശേഷതകള്‍ ആണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനവിധേയമാക്കിയത്.

അതിന്റെ ഭാഗമായി കോവിഡ്-19 ഡാറ്റ റിപ്പോര്‍ട്ടിങ് സ്‌കോര്‍ തയ്യാറാക്കുകയും ചെയ്തു. ആദ്യത്തെ മൂന്നു റാങ്കുകളില്‍ വന്ന സംസ്ഥാനങ്ങളില്‍ ഡാറ്റയുടെ ടെക്‌സ്ച്വല്‍ സമ്മറിയും ട്രെന്‍ഡ് ഗ്രാഫിക്‌സും ഒരേ സമയം നല്‍കിയ സംസ്ഥാനമാണ് കേരളം എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.