പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്ക് വിതരണം നടത്തി

post

തൃശൂര്‍ : പുന്നയൂര്‍ പഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ എസ് സി ഫണ്ടില്‍ നിന്ന് 2,80,000 രൂപ ഉപയോഗിച്ച് 70 കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തത്. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്പത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ. പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെമ്പര്‍മാരായ നബീസകുട്ടി വലിയകത്ത്, ഷഹര്‍ബാന്‍, ശിവാനന്ദന്‍, സുഹറ ബക്കര്‍, അഷ്‌റഫ് മുത്തേടത്ത്, ഉമ്മര്‍ അറക്കല്‍, മുനാഷ്, കരീം എന്നിവര്‍ പങ്കെടുത്തു.