പയ്യനാട് ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് വളപ്പില്‍ കൃഷി ആരംഭിച്ചു

post

 മലപ്പുറം : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മഞ്ചേരി പയ്യനാട്  ജില്ലാ സ്പോര്‍ട്സ്  കോംപ്ലക്സ് & ഫുട്ബോള്‍ അക്കാദമി വളപ്പില്‍  കൃഷി ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോംപ്ലക്സില്‍ ഒഴിഞ്ഞ് കിടക്കുന്ന ഏകദേശം അഞ്ച് ഏക്കര്‍ വരുന്ന സ്ഥലത്ത് വാഴ, പയര്‍, കപ്പ  കൃഷിയാണ് ആരംഭിക്കുന്നത്.  പദ്ധതിയുടെ  ഉദ്ഘാടനം   ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി  രാജുനാരായണന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി ആംഗങ്ങളായ കെ.മനോഹരകുമാര്‍, പി. ഹൃഷികേശ്കുമാര്‍,  സുരേഷ് സി,   കെ.എ നാസര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. എം സുധീര്‍കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.