മണ്‍ട്രോതുരുത്തിന് പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം

post

കൊല്ലം: മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന  പ്രാഥമികാരോഗ്യ  കേന്ദ്രത്തിന്റെ   ശിലാസ്ഥാപനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എ യുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ശ്രമഫലമായി എന്‍ എം ഡി സി യുടെ സി എസ് ആര്‍ ഫണ്ടില്‍നിന്നും അനുവദിച്ച 3.25 കോടി  രൂപയാണ് ഇതിന്റെ നിര്‍മാണത്തിന്  വിനിയോഗിക്കുന്നത്.  രണ്ടു നിലകളുള്ള കെട്ടിടത്തില്‍ ലാബ്, എക്സ്റേ, ഇ സി ജി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങള്‍  ഉണ്ടായിരിക്കും. സ്റ്റേറ്റ് നിര്‍മ്മിതി വകുപ്പാണ് കെട്ടിടത്തിന്റെ നിര്‍വഹണ ഏജന്‍സി.

മണ്‍ട്രോതുരുത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ ചടങ്ങില്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, ജില്ലാ പഞ്ചായത്തംഗം ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്ലോക്ക് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമണി ശശിധരന്‍,  ഗ്രാമപഞ്ചായത്തഗം നിത്യാ ബാബു,  ഡോ എസ് ഹരികുമാര്‍, വേണുഗോപാല്‍ വി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.