ജില്ലയില്‍ 64 പേര്‍ക്കു കൂടി രോഗമുക്തി

post

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 64 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 751 ആയി. 447 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഏഴു പേര്‍ മരണപ്പെട്ടിരുന്നു.

അഞ്ചരക്കണ്ടിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശികളായ 38കാരന്‍ 50കാരന്‍, 35കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 34കാരന്‍, 36കാരന്‍, 60കാരന്‍,കരിവെള്ളൂര്‍ സ്വദേശി 50കാരന്‍, മട്ടന്നൂര്‍ സ്വദേശി 39കാരന്‍, പാനൂര്‍ സ്വദേശി 49കാരന്‍, കുന്നോത്തുപറമ്പ് സ്വദേശികളായ 22കാരി, 56കാരന്‍, 17കാരി, 21കാരി, 50കാരന്‍, 12കാരന്‍, ചെമ്പിലോട് സ്വദേശി 24കാരന്‍, ഡിഎസ് സി  ജീവനക്കാരനായ 37കാരന്‍, സിഐഎസ്എഫുകാരായ 29കാരന്‍, 26കാരന്‍, കൊട്ടിയൂര്‍ സ്വദേശി 23കാരി, കണ്ണൂര്‍ സ്വദേശികളായ 32കാരി, രണ്ടു വയസ്സുകാരന്‍, ഒന്‍പത് വയസ്സുകാരി, 46കാരി, പയ്യന്നൂര്‍ സ്വദേശി 26കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശികളായ 39കാരന്‍, 35കാരന്‍, കൊളച്ചേരി സ്വദേശി 32കാരന്‍, വേങ്ങാട് സ്വദേശി 35കാരന്‍, മാങ്ങാട്ടിടം സ്വദേശി 21കാരന്‍, ഉളിക്കല്‍ സ്വദേശി 29കാരന്‍,പരിയാരം സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന കോളയാട് സ്വദേശി 35കാരന്‍, പിണറായി സ്വദേശി 30കാരന്‍, സിഐഎസ്എഫുകാരനായ 58കാരന്‍, വേങ്ങാട് സ്വദേശി 44കാരന്‍,

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഡിഎസ് സി ജീവനക്കാരനായ 52കാരന്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന കടമ്പൂര്‍ സ്വദേശി 44കാരന്‍, അഞ്ചരക്കണ്ടി സ്വദേശികളായ 42കാരന്‍, 18കാരന്‍, 36കാരന്‍, മുണ്ടേരി സ്വദേശി 43കാരന്‍, 40കാരന്‍, മൊകേരി സ്വദേശികളായ 42കാരന്‍, 44കാരന്‍, 45കാരന്‍, 41കാരന്‍, 28കാരന്‍, ആന്തൂര്‍ സ്വദേശി 43കാരന്‍, പയ്യന്നൂര്‍ സ്വദേശികളായ 21കാരന്‍, 31കാരന്‍, സിഐഎസ്എഫുകാരനായ 51കാരന്‍, കീഴൂര്‍ ചാവശ്ശേരി സ്വദേശി 26കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 25കാരി, അഴീക്കോട് സ്വദേശി 27കാരന്‍, കൂത്തുപറമ്പ് സ്വദേശി 27കാരന്‍, തില്ലങ്കേരി സ്വദേശി 47കാരന്‍,  പെരളശ്ശേരി സ്വദേശി 43കാരന്‍, പായം സ്വദേശി 26കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 42കാരന്‍, കണ്ണപുരം സ്വദേശി 25കാരി,സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡിഎസ് സിക്കാരായ 38കാരന്‍, 41കാരന്‍, കേന്ദ്രീയ വിദ്യാലയം സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന ഡിഎസ് സിക്കാരായ 39കാരന്‍, 35കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12517 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 132 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 121 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 18 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അഞ്ചു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 145 പേരും വീടുകളില്‍ 12058 പേരുമാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയില്‍ നിന്ന് ഇതുവരെ 25973 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 25253 എണ്ണത്തിന്റെ ഫലം വന്നു. 720 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.