കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം : കാരോട് ഗ്രാമപഞ്ചായത്തിലെ വണ്ടൂര്‍ക്കോണം, കുന്നിയോട്, ചാരോട്ടുകോണം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ വെണ്‍കൊല്ല, ചിപ്പാന്‍ചിറ, കൊല്ലയില്‍, മടത്തറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ, ആലുംകുഴി, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പനയറക്കുന്ന്, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ തൂങ്ങാംപാറ, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മല, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പനയംമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ നെടുവേലി എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലര്‍ത്തണം.