'പൊതുയിടം എന്റേതും'; നിര്‍ഭയ ദിനത്തില്‍ സ്ത്രീകളുടെ രാത്രി നടത്തം

post

ആലപ്പുഴ:വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനമായ ഡിസംബര്‍ 29നു രാത്രി പതിനൊന്നുമുതല്‍ രണ്ടുമണിക്കൂര്‍ ജില്ലയിലെ വിവിധ നഗരമേഖലകളില്‍ സ്ത്രീകളുടെ നടത്തം സംഘടിപ്പിക്കും.സര്‍ക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ അടിസ്ഥാനത്തില്‍ വനിത ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'പൊതുയിടം എന്റേതും'എന്നപേരില്‍ സ്ത്രീകളുടെ രാത്രി നടത്തം.

ഇതിന്റെ വിലയിരുത്തല്‍,അവലോകന യോഗം ജില്ല കളക്ടര്‍ എം.അഞ്ജനയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.ആലപ്പുഴ നഗരസഭ ഉപാധ്യക്ഷ ജ്യോതിമോള്‍.സി,ജില്ല വനിത ശിശു വികസന ഓഫീസര്‍ മിനിമോള്‍ ടി.വി.,സീനിയര്‍ സൂപ്രണ്ട് അബ്ദുല്‍ റഷീദ്,കുടുംബശ്രീ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു,വിവിധ നഗരസഭകളിലെ വനിത ശിശു വികസന ഓഫീസര്‍മാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ജില്ലയില്‍ ആലപ്പുഴ,ചേര്‍ത്തല,ഹരിപ്പാട്,കായംകുളം,മാവേലിക്കര,ചെങ്ങന്നൂര്‍ നഗര പരിധികളിലാണ് സ്ത്രീകളുടെ രാത്രി നടത്തം.