വേലൂരില്‍ കുടുംബശ്രീ വിപണന കേന്ദ്രം തുറന്നു

post

തൃശൂര്‍ : വേലൂരില്‍ കുടുംബശ്രീ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ -സംസ്‌കരണ- വിപണന കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിപണനകേന്ദ്രം പണി പൂര്‍ത്തീകരിച്ചത്.15 ലക്ഷം രൂപയാണ് ചിലവഴിച്ചത്. 600 ചതുരശ്ര അടിയില്‍ രണ്ട് നിലയില്‍ ആണ് കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയിലാണ് വിപണന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാക്കും.

വിപണനകേന്ദ്രം അടിസ്ഥാനസൗകര്യ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ദീപ എസ് നായര്‍, ജെന്നി ജോസഫ്, മെമ്പര്‍മാര്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് ടി എം, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.