കോവിഡ് അവലോകനയോഗം ചേര്‍ന്നു

post

തിരുവനന്തപുരം : വെള്ളറട ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്തില്‍ സി.എഫ്.എല്‍.റ്റി.സി ആരംഭിക്കുന്നതിനായി വനംവകുപ്പിന്റെ ആനപ്പാറയിലുള്ള ഗസ്റ്റ്ഹൗസില്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പഞ്ചായത്തിനെ കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കാനും യോഗം തീരുമാനിച്ചു. ആനപ്പാറ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സുജാതകുമാരി, വൈസ് പ്രസിഡന്റ് സജയന്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു