സിയറ്റ് കമ്പനിക്ക് കുടുംബശ്രീയുടെ ആയിരം കുടകള്‍

post

തൃശൂര്‍:  സാമൂഹിക അകലം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ടയര്‍ നിര്‍മ്മാണ കമ്പനി ആയ സിയാറ്റിനു ആയിരം കുടകള്‍ നിര്‍മ്മിച്ച് നല്‍കി. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയായ സീയാറ്റ് ടയേഴ്സ് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടത്. കുടകളിലൂടെ സാമൂഹിക അകലം എന്ന ആശയം മുന്‍നിര്‍ത്തി കുടുംബശ്രീ കുട നിര്‍മാണ യൂണിറ്റുകള്‍ വഴി കൂട നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനത്തിന്റെ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) യുടെ ഭാഗമായി കമ്പനി ലോഗോ പ്രിന്റ് ചെയ്ത 1000 വുഡന്‍ സ്ട്രയിറ്റ് കുടകളാണ് സിയേറ്റ് കമ്പനി നിര്‍ദ്ദേശിച്ച മാതൃകയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. തൃശ്ശൂര്‍ ജില്ലയിലെ കുട നിര്‍മ്മാണ യൂണിറ്റുകള്‍ ആയ വേളൂക്കര പഞ്ചായത്തിലെ നൈസ്, നെന്മണിക്കര പഞ്ചായത്തിലെ ഫ്രണ്ട്സ്, വാടാനപ്പിള്ളി പഞ്ചായത്തിലെ ജീവ എന്നീ 3 യൂണിറ്റുകളാണ് സീയെറ്റ് കമ്പനിയുടെ തൃപ്പൂണിത്തറ, കോഴിക്കോട്, തിരുവല്ല എന്നീ മൂന്നു കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ നിര്‍മിച്ചു നല്‍കിയത്.കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയൊരു ഓര്‍ഡര്‍ ലഭിച്ചത് കുടുംബശ്രീ കുട നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്ക് വളരെയധികം പ്രചോ ദനകരമായി. തുടര്‍ന്നും കുടുംബശ്രീയുമായി ഒത്തുചേര്‍ന്ന് നിരവധി പ്രവൃത്തികള്‍ ചെയ്യുന്നതിന് ഭാരവാഹികള്‍ താല്പര്യം പ്രകടിപ്പിച്ചതായും കുടുംബ ശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ അറിയിച്ചു.