ജില്ല ആശുപത്രിയില്‍ ഒഴിവ്: അഭിമുഖം 22ന്

post

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്, റേഡിയോ ഗ്രാഫര്‍ (എക്‌സറേ, സി ടി യൂണിറ്റ്) തസ്തികകളിലേക്ക് നവംബര്‍ 22ന് ഇന്റര്‍വ്യൂ നടത്തുന്നു.

സ്റ്റാഫ് നഴ്‌സ് - അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിംഗ്, എസിഎല്‍എസ്, ബിഎല്‍എസ് ഉള്ളവര്‍ക്ക് മുന്‍ഗണന. റേഡിയോ ഗ്രാഫര്‍ - അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്നും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയതും ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാര്‍ഥിക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 10 മണിക്ക്  മുന്‍പായി യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.