ജില്ലയില്‍ 19 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ 19 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 18) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 652 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ കൊണ്ടോട്ടി സ്വദേശിനി (25), താനൂര്‍ കോവിഡ് കെയര്‍ സെന്ററുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (51), ചോക്കാട് ഐ.പി.സി പള്ളി വികാരി നിലമ്പൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശിനി (75) എന്നിവര്‍ക്കാണ് ഉറവിടമറിയാതെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ആന്ധ്രപ്രദേശില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (59), ഭാര്യ (49) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ രോഗബാധ സ്ഥിരീകരിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അബുദബിയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (28), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (45), ദുബായില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (19), ജിദ്ദയില്‍ നിന്നെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി (36), ദമാമില്‍ നിന്നെത്തിയ അമരമ്പലം ചുള്ളിയോട് സ്വദേശി (41), ജിദ്ദയില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (33), ജിദ്ദയില്‍ നിന്നെത്തിയ എ.ആര്‍ നഗര്‍ സ്വദേശി (48), ദുബായില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (65), ദുബായില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (38) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 555 പേര്‍

ജില്ലയില്‍ രോഗബാധിതരായി 555 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,214 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 845 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 41,530 പേര്‍

41,530 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 683 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 367 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 58 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 223 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 31 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 39,166 പേര്‍ വീടുകളിലും 1,681 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

12,552 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 15,573 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,499 പേരുടെ ഫലം ലഭിച്ചു. 12,552 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,074 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.