ഓണ്‍ലൈന്‍ പഠനം:വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ഫോണുകള്‍ നല്‍കി വിവോ കേരള

post

പത്തനംതിട്ട : കോവിഡ് 19 പശ്ചാത്തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് പഠന സൗകര്യത്തില്‍ പരിമിതി നേരിടുന്ന കുട്ടികള്‍ക്ക് മൊബൈല്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി വിവോ കേരള. ജില്ലയിലെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പത്ത് സ്മാര്‍ട്ട് ഫോണുകള്‍ വിവോ കേരള ടീം ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. വിവോ കേരള ഡിസ്ട്രിബ്യൂഷന്‍  മാനേജര്‍ സുമേഷ് പണിക്കര്‍, പത്തനംതിട്ട  ബ്രാഞ്ച് മാനേജര്‍മാരായ  വിനോദ് കുമാര്‍, റീറ്റെയ്ല്‍ മാനേജര്‍ എം.ജെ. ജന്‍സോ  എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ക്ക് ഫോണുകള്‍ കൈമാറിയത്.