പെന്‍ബൂത്ത് പദ്ധതി: ഉപയോഗശൂന്യമായ പേനകള്‍ കൈമാറി

post

വയനാട് : ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പെന്‍ ബൂത്ത് പദ്ധതി പ്രകാരം ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ പുനഃചംക്രമണത്തിനായി കൈമാറി. കലക്ട്രേറ്റില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പെന്‍ ബൂത്തില്‍ നിന്ന് ശേഖരിച്ച 10.5 കിലോ പേനകളാണ് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.സി. ബാവയ്ക്ക് കൈമാറിയത്.

പൊതു വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത 70 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെന്‍ ബൂത്ത് പദ്ധതി നടപ്പിലാക്കുന്നുണ്ട്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ച്ചാര്‍ജ് സുഭദ്രാ നായര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  ഇ.സുരേഷ് ബാബു, സ്‌ക്രാപ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ആറ്റക്കോയ എന്നിവര്‍ പങ്കെടുത്തു.