പ്രവേശന പരീക്ഷ: കണ്ടെയ്ന്‍മെന്റ് മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനുമതി

post

വയനാട് : കേരള എന്‍ജിനിയര്‍ ആര്‍ക്കിടെക്റ്റ് & മെഡിക്കല്‍ (KEAM) പ്രവേശന പരീക്ഷ ഇന്ന് (16/07/2020)  നടക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  വിവിധ പരീക്ഷകേന്ദ്രങ്ങളിലേക്ക്  സഞ്ചരിക്കുവാനുള്ള അനുമതി നല്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പരീക്ഷ കേന്ദ്രങ്ങള്‍ പ്രട്ടോകോള്‍ കര്‍ശനമായും പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പരീക്ഷയെഴുതുന്നവര്‍ക്ക് ജില്ലാ പോലിസ് മേധാവി സുഗമമായ യാത്ര ഉറപ്പു വരുത്തേണ്ടതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി.