കുട്ടികളുടെ വളര്‍ച്ചയുടെ അടിത്തറ പാകുന്നത് അംഗന്‍വാടികള്‍

post

പത്തനംതിട്ട: കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും അടിത്തറ പാകുന്നത് അംഗനവാടികളില്‍ നിന്നാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. പള്ളിക്കല്‍ പഞ്ചായത്തിലെ ഉദയഗിരി മേലൂട് അംഗനവാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് തന്നെ മാതൃകയാകുന്ന മികച്ച അംഗനവാടികളിലൊന്നാണ് മേലൂട് വാര്‍ഡിലെ ഉദയഗിരിയിലെ അംഗനവാടി. ഒരു നാട്ടിലെ എല്ലാ മേഖലകളും ഒന്നിക്കുന്ന കേന്ദ്രമാണ് അംഗനവാടികള്‍ എന്ന ബോധ്യത്തോടെ രണ്ട് നിലകളിലായി അംഗനവാടി സമുച്ചയം നിര്‍മിച്ചത് പ്രശംസനീയമാണ്. കൊച്ചു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും പോഷകാഹാരം ഉള്‍പ്പെടെ എല്ലാ പരിരക്ഷയും അംഗനവാടികള്‍ വഴി നല്‍കുന്നെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അടൂരിന്റെ മാതൃകാപരമായ വികസനത്തിന് നേതൃത്വം നല്‍കുന്ന ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം റ്റി മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ എസ് അഖില്‍, ഷീജ പ്രകാശ്, രോഹിണി ഗോപിനാഥ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ.പി ജയന്‍, എം.ജി കൃഷ്ണകുമാര്‍, ഡി സജി, വി.എന്‍ വിദ്യാധരന്‍ ,സന്താഷ് പാപ്പച്ചന്‍, ബ്ലോക്ക് സി.ഡി.പി.ഒ എസ്.ജെ സുജ, പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാരായ ലളിതാ ഭാസുരന്‍, ഷൈലജ പുഷ്പന്‍, അംഗനവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗം ശങ്കര്‍ജി, ജെ.പി.എച്ച്.എന്‍ പള്ളിക്കല്‍ എഫ്.എച്ച്.സി ജെ.ശ്രീലത അമ്മ, അംഗനവാടി ടീച്ചര്‍ പി.ജെ പുഷ്പലത, എ.ഡി.എസ് പ്രസിഡന്റ് ശാന്തമ്മ, എ.ഡി.എസ് സെക്രട്ടറി രജനി, ഉദയഗിരി എസ്.എന്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ കെ. പ്രസന്നന്‍, പഴകുളം ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.