ലൈഫ് കുടുംബ സംഗമം ജനുവരി 14ന് തിരൂരില്‍

post

മലപ്പുറം: ലൈഫ് മിഷന്‍ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി തിരൂര്‍ ബ്ലോക്ക് പരിധിയില്‍ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ സംഗമം തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ 2020 ജനുവരി 14 ന് നടത്തും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് സി. പി. റംല ഉദ്ഘാടനം ചെയ്തു. 

കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ സ്ഥാപിക്കുകയും സംഗമ വേദിയില്‍ അദാലത്ത് സംഘടിപ്പിക്കുകയും ചെയ്യും. പി.എം.എ.വൈ. (ഗ്രാമീണ്‍), ലൈഫ് ഭവനപദ്ധതികള്‍ പ്രകാരം വീടുപണി പൂര്‍ത്തിയാക്കിയവര്‍ക്ക് അദാലത്തിലും സംഗമത്തിലും പങ്കെടുക്കാമെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.റംല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളിലെ വി.ഇ.ഒ.മാരുമായോ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായോ ബന്ധപ്പെടണം.