ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

post

കണ്ണൂര്‍ : പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ആറു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

മുണ്ടേരി-6, 16, ഇരിട്ടി- 16, ന്യൂമാഹി- 5, തളിപ്പറമ്പ്- 13, പെരളശ്ശേരി- 3 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, കണ്ടോണ്‍മെന്റ് ബോര്‍ഡ് ഏരിയയിലെ രണ്ടും മൂന്നും വാര്‍ഡുകള്‍ പൂര്‍ണമായും ബാക്കി പ്രദേശങ്ങള്‍ ഭാഗികമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണുകളായിരുന്ന ഇരിട്ടി-32, ചെമ്പിലോട്- 13, കതിരൂര്‍- 18, രാമന്തളി- 11, ചിറ്റാരിപ്പറമ്പ- 4, കൊളച്ചേരി- 5, മട്ടന്നൂര്‍- 6, പിണറായി- 5, മുഴപ്പിലങ്ങാട്- 10 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.