ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍ഗോഡ് : സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കടക്കം ജില്ലയില്‍ ഇന്ന്( ജൂലൈ 11) 18 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 

 സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍ 
പ്രാഥമിക സമ്പര്‍ക്കത്തിലൂടെ മംഗല്‍പാടി പഞ്ചായത്തിലെ 74,21 വയസുള്ള സ്ത്രീകള്‍ക്കും മൂന്ന് വയസുള്ള പെണ്‍കുട്ടിക്കും,കുമ്പള പഞ്ചായത്തിലെ 19 വയസു കാരനും (ജൂലൈ 2 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം ), മീഞ്ച പഞ്ചായത്തിലെ 43 വയസുള്ള സ്ത്രിയ്ക്കും, വോര്‍ക്കാടി പഞ്ചായത്തിലെ 10 വയസുള്ള പെണ്‍കുട്ടിയ്ക്കും (ജൂണ്‍ 5 ന് പോസിറ്റീവായ ലാബ് ടെക്നീഷ്യന്റെ സമ്പര്‍ക്കം )
 മംഗല്‍പാടി പഞ്ചായത്തിലെ ഒരു വയസുള്ള പെണ്‍കുഞ്ഞിനും ( ജൂണ്‍ 5 ന് പോസിറ്റീവായ ലാബ് ടെക്നീഷ്യന്റെ സമ്പര്‍ക്കം )

 ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 
ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ വന്ന 38,36 വയസുള്ള മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്ത് സ്വദേശികള്‍,ജൂണ്‍ 29 ന് കാറില്‍ വന്ന 58 വയസുള്ള മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 16 ന് ട്രെനില്‍ വന്ന മംഗല്‍പാടി സ്വദേശി (ഇരുവരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍)

 വിദേശത്ത് നിന്ന് വന്നവര്‍  

ജൂണ്‍ 13 ന് വന്ന 36 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് വന്ന 47 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി (ഇരുവരും ഖത്തറില്‍ നിന്ന് വന്നവര്‍),ജൂണ്‍ 27 ന് വന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 25 ന് വന്ന 33 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി( ഇരുവരും ദുബായില്‍ നിന്ന് വന്നവര്‍),ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള കള്ളാര്‍ പഞ്ചായത്ത് സ്വദേശിനി, ജൂലൈ നാലിന് സൗദിയില്‍ നിന്ന് വന്ന 58 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് സൗദിയില്‍ നിന്ന് വന്ന 32 വയസുള്ള പിലിക്കോട് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6416 പേര്‍
വീടുകളില്‍ 5801 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 615 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6416 പേരാണ്. പുതിയതായി  474 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 404 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1249 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 770 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.