ചിതലിയിൽ ടി.വി വിതരണം ചെയ്തു

post

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിയായ ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചിതലി പഴയകളം ക്യുബൻസ് ആർട്സ് & സ്പോർട്സ് ക്ലബ് (യൂത്ത് റിക്രിയേഷൻ ക്ലബ്‌) ലേക്ക് അനുവദിച്ച ടി.വി, ടാറ്റാ സ്കൈ ഡി.ടി എച്ച് എന്നിവ വിതരണം ചെയ്തു. ടി വി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ. ശാന്തകുമാരി നിർവഹിച്ചു.

ജില്ലയിലെ 30 ഡിവിഷനുകളിലായി 4.90 ലക്ഷം രൂപ വകയിരുത്തി 49 ടി.വികളാണ് ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്നത്. ചിതലി പഴയകുളം ക്യുബൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ 14-ാം വാർഡ് മെമ്പർ ചന്ദ്രിക, മുൻ വാർഡ് മെമ്പർ കൃഷ്ണദാസ്, എസ്.സി പ്രമോട്ടർ മിഥുൻ, ക്ലബ്ബ് അംഗങ്ങൾ, രക്ഷിതാക്കൾ, പ്രാദേശിക നേതാക്കളായ അയ്യപ്പൻ, പി.വി. മാണിക്യൻ എന്നിവർ പങ്കെടുത്തു.