കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഒമ്പതിന് പുനരാരംഭിക്കും

post

തിരുവനന്തപുരം : നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ കാരണം നിര്‍ത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് വ്യാഴാഴ്ച  പുനരാരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിന്‍വിന്‍ - ഡബ്ലിയു 572 നറുക്കെടുപ്പ് ഒമ്പതിന് നടക്കും.

ഏഴിന് നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി എസ്.എസ് 217 പത്തിന് നടക്കും. എട്ടിന് നറുക്കെടുക്കാനിരുന്ന അക്ഷയ എ.കെ 453 പതിനൊന്നിന് നടക്കും. ഒമ്പതിന് നടക്കാനിരുന്ന കാരുണ്യ പ്ലസ് കെ.എന്‍ 324 പന്ത്രണ്ടിന് നറുക്കെടുക്കും. 10 ന് നടക്കാനിരുന്ന നിര്‍മ്മല്‍ എന്‍. ആര്‍ 181 ന്റെ നറുക്കെടുപ്പ് 19 ന് നടക്കും. 11 ന് നടക്കാനിരുന്ന കാരുണ്യ കെ.ആര്‍ 456 ന്റെ നറുക്കെടുപ്പ് 26 നാണ്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണായതിനാല്‍ സ്ഥിരം നറുക്കെടുപ്പ് വേദിയായ ഗോര്‍ക്കി ഭവനില്‍ നിന്ന് നഗരപരിധിക്ക് പുറത്തുള്ള ആറ്റിങ്ങല്‍ ഗവ: ബി.എച്ച്.എസിലാണ് ഈ നറുക്കെടുപ്പുകള്‍ നടക്കുക.