ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

വയനാട് : ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ജൂണ്‍ 30 ന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കമ്പളക്കാട് സ്വദേശിയായ 48 കാരന്‍, ഇയാള്‍ക്കൊപ്പം വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 36 കാരന്‍, ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 22 കാരന്‍,

ഹൈദരാബാദില്‍ നിന്ന് ജൂണ്‍ 30 ന്  എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പേരിയ സ്വദേശിയായ 37 കാരി, കര്‍ണാടകയില്‍ നിന്ന് ജൂണ്‍ 23 ജില്ലയിലെത്തി രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള 40 കാരിയുടെ കൂടെ യാത്ര ചെയ്ത അപ്പപ്പാറ സ്വദേശിയായ 50 കാരന്‍, ജൂലൈ ഒന്നിന് ബാംഗ്ലൂരില്‍ നിന്ന് എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന തവിഞ്ഞാല്‍ സ്വദേശി 36 കാരന്‍, ജൂണ്‍ 29 ന് സൗദിയില്‍നിന്ന്  ജില്ലയിലെത്തി  വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വാളാട്  സ്വദേശി 46 കാരന്‍, മാര്‍ച്ച് 14 ന് സൗദിയില്‍ നിന്ന് മുംബൈയിലെത്തി അവിടെ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 30 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  പുല്‍പ്പള്ളി സ്വദേശി ജൂണ്‍ 14 നാണ് മുബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴി ജില്ലയിലെത്തിയത്.  ഇദ്ദേഹവും അപ്പപ്പാറ സ്വദേശിയും   സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

  നിലവില്‍ രോഗം സ്ഥിരീകരിച്ച് 41 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയിലുണ്ട്. ഇവരെ കൂടാതെ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.

  രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 235 പേരാണ്.  ഇവര്‍ ഉള്‍പ്പെടെ  ആകെ നിരീക്ഷണത്തിലുള്ളത് 3598 പേരാണ്. അതേസമയം തിങ്കളാഴ്ച്ച 245 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3502  സാമ്പിളുകളില്‍ 3037 ആളുകളുടെ ഫലം ലഭിച്ചതില്‍ 2968 എണ്ണം നെഗറ്റീവാണ്.   460 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5754 സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4537 ല്‍ 4492 നെഗറ്റീവാണ്.