ജില്ലയില്‍ 13 കാരിക്ക് ഉള്‍പ്പെടെ 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

post

പാലക്കാട് : ജില്ലയില്‍ ഇന്നലെ 13 കാരിക്ക് ഉള്‍പ്പെടെ 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഏഴ് പേര്‍ക്ക് രോഗമുക്തി.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 188 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര് മഞ്ചേരി മെഡിക്കല്‍ മെഡിക്കല്‍ കോളേജിലും 5 പേര്‍ എറണാകുളത്തും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 188 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ 22370 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 19223 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്നലെ 260 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 1043 സാമ്പിളുകളും അയച്ചു. 616 പേര്‍ക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 416 പേര്‍ രോഗമുക്തി നേടി. ഇനി 3147 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

ഇതുവരെ 63460 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 754 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12423 പേര്‍ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847