ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

post

ഇടുക്കി : ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 

1. ജൂണ്‍ 19 ന് തമിഴ്‌നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയില്‍ കുമളി ചെക്ക്‌പോസ്റ്റില്‍ എത്തി അവിടുന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. 

2.ജൂണ്‍ 23 ന് യുഎഇ യില്‍ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശി(32).  കൊച്ചിയില്‍ നിന്നും സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്‌സിയില്‍ നെടുങ്കണ്ടത്തെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.