ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്, 31 പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട്  : ഇന്നലെ (ജൂലൈ രണ്ട് )  ജില്ലയില്‍  അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേരും വിദേശത്തു നിന്നും ഒരാള്‍  ബാംഗളൂരുവില്‍ നിന്നുമാണ്  വന്നവറെന്ന്  ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

       ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 42 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും  ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും  പരിയാരത്തും ചികിത്സയിലുള്ള ജൂണ്‍ 27 ന് ബാംഗളൂരുവില്‍ നിന്ന് വന്ന 38 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇന്നലെ  കോവിഡ് സ്ഥിരീകരിച്ചത്.ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്  നെഗറ്റീവായി

വീടുകളില്‍ 6742 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 355 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  7097 പേരാണ്. പുതിയതായി  441  പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 254 പേരുടെ സാമ്പിളുകള്‍ പരിേശാധനയ്ക്ക് അയച്ചു.  582 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 545 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.