പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം : ഹരിതകേരളം മിഷനും തിരുവനന്തപുരം കോര്‍പ്പറേഷനും സംയുക്തമായി കളക്ടറേറ്റ് വളപ്പില്‍ സ്ഥാപിച്ച 'ഹരിതവനം' പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വഹിച്ചു. സപ്പോട്ട, നാരകം, വേപ്പ്, ജാമ്പ, കറിവേപ്പ്, മാതളം, നെല്ലി, ചെറി, മുള്ളാത്തി, പപ്പായ, അഗത്തി, മാവ്, പ്ലാവ് എന്നിവയാണ് പച്ചത്തുരുത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചത്. കൗണ്‍സിലര്‍ അനിത എസ്, എ.ഡി.എം വി.ആര്‍ വിനോദ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.