പ്രവാസികള്‍ക്കായി അമൃതം പദ്ധതി

post

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെത്തുന്ന പ്രവാസികള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പിനും ജില്ലാ ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലിനും കീഴില്‍ അമൃതം പദ്ധതി സജീവം. പ്രവാസികള്‍ നാട്ടിലെത്തി രണ്ടാഴ്ച നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. ഈ സമയത്ത് ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഔഷധങ്ങള്‍ ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും പദ്ധതി പ്രകാരം സൗജന്യമായി നല്‍കും. പ്രവാസികള്‍ വരുന്നതിന് മുമ്പേ വീട്ടിലെ അംഗങ്ങള്‍ക്കായി ഡിസ്‌പെന്‍സറികളില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ്. ഷിബു അറിയിച്ചു.