വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം

post

തൃശൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 2019-2020 സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്‍ പി.എസ്.പ്രശാന്ത് വിതരണോദ് ഘാടനം നടത്തി. ജനറല്‍ വിഭാഗത്തില്‍ 253 പേര്‍ക്കും, എസ് സി വിഭാഗത്തില്‍ 68 പേര്‍ക്കുമാണ് കട്ടില്‍ വിതരണം നടത്തിയത്. ജനറല്‍ വിഭാഗത്തിന് 1102369 രൂപയും എസ് സി വിഭാഗത്തിന് 3 ലക്ഷം രൂപയും വകയിരിത്തിയാണ് പദ്ധതി നടപ്പാക്കിയത്. ചെമ്പുചിറ വയോജന ഗ്രാമമന്ദിരത്തില്‍ നടന്ന പരിപാടിയില്‍ അങ്കണവാടി ടീച്ചര്‍മാരായ ബിന്ദു പി.ജി, ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു.