അടിയന്തര പ്രതികരണ സേന രൂപവല്‍കരിച്ചു

post

കൊച്ചി: ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി വടക്കേക്കര പഞ്ചായത്തില്‍ അടിയന്തര പ്രതികരണസേന (എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) രൂപവല്‍കരിച്ചു.  പദ്ധതിയിലുള്‍പ്പെടുത്തി ചുഴലിക്കാറ്റ് അഭയകേന്ദ്രം നിര്‍മ്മിക്കുന്നത് വടക്കേക്കര പഞ്ചായത്തിലാണ്.

പ്രഥമശശ്രൂഷ, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, അഭയകേന്ദ്ര പരിപാലനം വിഭാഗങ്ങളിലായി മൂന്ന് സേനകള്‍ രൂപീകരിച്ചു.  ഓരോ സേനയിലും 30 അംഗങ്ങള്‍ വീതമാണുള്ളത്.  പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മൊബിലൈസര്‍ സുസ്മി സണ്ണി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.